മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നല്‍കി
- Home
- updates
മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നല്‍കി
2024 ജൂലൈ 31നുണ്ടായ വയനാട്ടിലെ മുണ്ടക്കൈ , ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും, കൃഷിയും, ഉറ്റവരേയും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന നമ്മുടെ സഹജീവികള്‍ക്ക് സഹായമെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ പേരില്‍ 1 ലക്ഷം രൂപയുടെ ധനഹായം നല്‍കി. പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ബഹു: കായിക വകുപ്പു മന്ത്രിയുടെ ആഫീസിലെത്തി 1 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു കൈമാറി.
ധനസഹായം നല്‍കുന്നതിനായി പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ ഗ്രൂപ്പിലൂടെ ആവശ്യപ്പെട്ടപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരുന്നിട്ടും യാതൊരുവിധ സങ്കോചവും കൂടാതെ ചുരുങ്ങിയ ദിവസംകൊണ്ട് തുക നല്‍കി സഹകരിച്ച മുഴുവന്‍ അംഗങ്ങളുടെയും മഹാമനസ്ക്കതക്കു മുന്നില്‍ ശിരസു നമിക്കുന്നു.