മാർഗ്ഗദീപം
- Home
- About Us
മാർഗ്ഗദീപം
ലഫ്റ്റനന്‍റ് കേണല്‍ പി.ആര്‍. ഗോദവര്‍മ്മരാജ (G V Raja)
(13 ഒക്ടോബര്‍ 1908 - 30 ഏപ്രില്‍ 1971)
കേരള സ്പോര്‍ട്സിന്‍റെ പിതാവും, ഇന്ത്യന്‍ കായിക വിനോദ സഞ്ചാര മേഖലയുടെ അഡ്മിനിസ്ട്രേറ്ററും, പൈലറ്റും, കായിക താരവും സംസ്ക്കൃതപണ്ഡിതനുമായിരുന്ന ലഫ്റ്റനന്‍റ് കേണല്‍ ജി.വി. രാജ തിരുമനസുകൊണ്ട് യുവാക്കളെ കായിക രംഗത്തേക്കു പ്രചോദിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും 1954-ല്‍ ട്രവന്‍കൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സ്ഥാപിക്കുകയും ചെയ്തു. 1954ല്‍ രൂപീകരിച്ച ട്രാവന്‍കൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ എന്നു നാമകരണം ചെയ്യപ്പെട്ടു. 1971-ല്‍ ഒരു വിമന അപകടത്തില്‍ മരണമടയുന്നതുവരെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റു സ്ഥാനം വഹിക്കുകയും, കായിക മേഖലയുടെ ഉന്നമനത്തിനായി സമാനതകളില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു.
കൂടുതൽ വായിക്കുകഭാരതത്തില് തന്നെ ആദ്യമായി സ്പോര്‍ട്സിനെ ടൂറിസവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി പദ്ധതികള്‍ തിരുമേനി നടപ്പിലാക്കി. കേരള കായിക മേഖലയുടെ പിതാവായ ലഫ്റ്റനന്‍റ് കേണല്‍ ജി.വി. രാജ തിരുമേനിയുടെ കാലം കേരള കായിക മേഖലയുടെ സുവര്‍ണ്ണകാലമായി അറിയപ്പെടുന്നു.
കേരള കായിക ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വവും, കേരള സ്പോര്‍ട്സിന്‍റെ പിതാവെന്നും അറിയപ്പെടുന്ന ലെഫ് കേണല്‍ ഗോദവര്‍മ്മ രാജ തിരുമനസുകൊണ്ട് 1954ല്‍ രൂപീകരിച്ച ട്രാവന്‍കൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ എന്നു നാമകരണം ചെയ്യപ്പെട്ടു. 1954 മുതല്‍ തിരുമേനിയുടെ ദേഹവിയോഗം സംഭവിക്കുന്ന 1971 വരെ അദ്ദേഹമായിരുന്ന കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്.
ചരിത്രത്തിലെ നാഴികക്കല്ലുകളായി തീര്‍ന്ന അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ രത്നച്ചുരുക്കം ചുവടെ ചേര്‍ക്കുന്നു.
- തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്‍റെ (ടി.ടി.സി) സ്ഥാപകാദ്ധ്യക്ഷന്‍.
- തിരുവനന്തപുരം റൈഫിള്‍ ക്ലബ്ബിന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- തിരുവനന്തപുരം ഫ്ളൈയിംഗ് ക്ലബ്ബിന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- കേരള മൗണ്ടനിറിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- തിരുവിതാംകൂര്‍ - കൊച്ചി ക്രിക്കറ്റ് അസോസിയേഷന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- (ഇതു പിന്നീട്കഴിഞ്ഞ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നറിയപ്പെട്ടു.)
- ജല - കായിക വിനോദങ്ങളുടെ സംഘാടകന്‍.
- ഗ്ളൈഡിംഗ് ക്ലബ്ബിന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- ഭാരതത്തിലെ ആദ്യത്തെ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആശയവും, നിർവ്വഹണവുമെല്ലാം അദ്ദേഹത്തിൻ്റേതായിരുന്നു. 1954-ലാണ് ഇത് നിലവില്‍ വന്നത്. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ പിന്നീട് ഇതു പിന്തുടര്‍ന്നു.
- തിരുവനന്തപുരം ബോട്ട് ക്ലബ്ബിന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- കേരള അക്വാറ്റിക് അസോസിയേഷന്‍റെ സ്ഥാപകാദ്ധ്യക്ഷന്‍.
- അഖിലഭാരത ലോണ്‍ ടെന്നിസ് അസോസിയേഷന്റെ സ്ഥാപകാദ്ധ്യക്ഷന്‍.
- ഏയ്റോ ക്ലബ്ബ് ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷന്‍.
- ബി.സി.സി.ഐ. യുടെ ഉപാദ്ധ്യക്ഷന്‍.
- ഭാരതത്തിലാദ്യമായി രൂപം കൊണ്ട കേരള ടൂറിസം കോര്‍പ്പറേഷന്‍ സ്ഥാപകാദ്ധ്യക്ഷന്‍.
- (ഇതിന്‍റെ ചുവടു പിടിച്ച് ഇന്ത്യന്‍ ടൂറിസം കോര്‍പ്പറേഷന്‍ (ഐ.റ്റി.ഡി.സി.) പിന്നീടു നിലവില്‍ വന്നു.)
- കേരള ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍.