പ്രതിഷേധവും ഉപരോധസമരവും
- Home
- updates
പ്രതിഷേധവും ഉപരോധസമരവും
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിച്ചപരിശീലകര്‍, ജീവനക്കാര്‍ എന്നിവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ , ഒമ്പതാം ശമ്പള കമ്മീഷന്‍ കുടിശിക, പത്താം ശമ്പള കമ്മീഷന്‍ ആനുകൂല്യങ്ങള്‍, ക്ഷാമബത്താ കുടിശിക പ്രതിമാസ പെന്‍ഷന്‍ എന്നിവ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ആഫീസ് ഉപരോധിച്ചു. ഉപരോധ സമരം ഒളിമ്പ്യന്‍ ഓമനകുമാരി ഉത്ഘാടനം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷന്‍കാരില്‍ ഭൂരിപക്ഷം പേരുടെയും സ്ഥിതി അതീവ ദയനീയമണ്. കിഡ്നി രോഗികളും, കരള്‍ രോഗികളും, ഹൃദയ രോഗികളും മാത്രമല്ല, കാന്‍സര്‍രോഗികളും, പ്രമേഹ രോഗികളുമുണ്ട്. പെന്‍ഷന്‍ കൊണ്ടു മാത്രം നിത്യ നിദാന ചെലവുകള്‍ നടത്തി ആശുപത്രിയും മരുന്നുമായി കഴിയുന്നവരാണ് ഭൂരിപക്ഷം പേരും. പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ ബാങ്ക് ലോണ്‍ അടക്കുവാന്‍ കഷ്ടപ്പെടുന്നവരുമുണ്ട്.
ഇതുമാത്രമല്ല, വാടകക്കുതാമസിക്കുന്ന പെന്‍ഷന്‍കാരുടെ കാര്യം അതിലേറെ ദയനീയമാണ്. രണ്ടുമാസമായി വാടക കുടിശിക വന്നിരിക്കുന്ന ഇവര്‍ അവരുടേതല്ലാത്ത കുറ്റംകൊണ്ട് ഉടന്‍ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത് എന്നും, ഇവരില്‍ പലരേയും ഒരു കായികതാരം കൂടിയായ തനിക്ക് നേരിട്ടറിയാവുന്നതാണെന്നും ഉപരോധസമരം ഉത്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി ഒളിമ്പ്യന്‍ ഓമനകുമാരി പറഞ്ഞു.
പ്രസിഡന്‍റ് പി. അനിലാല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ജി.സുരേഷ്, എം.എസ്.പവനന്‍, ജി.ശ്രീകുമാര്‍, ശശിധരന്‍ നായര്‍, സതീഷ്കുമാര്‍ ടി, ജയന്‍ സി, അന്നമ്മ ടൈറ്റസ്, പി.പി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ പ്രധാന കവാടവും, സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള കവാടവുമാണ് രാവിലെ 7.30 മുതല്‍ ഉപരോധിച്ചത്. ഇരുനൂറോളം സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷന്‍കാര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു. പിന്നീട് ഉപരോധ സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തു നീക്കി