Scroll to top

ഓദ്യോഗിക ഭാരവാഹികൾ
2024-2025

പി.അനിലാൽ

പ്രസിഡൻ്റ്

സി.ജയൻ

സെക്രട്ടറി

ഡോ. കെ രാജീവൻ

ട്രഷറർ

എൻ ലോറൻസ്

Vice-President

പി.കരുണാകരൻ തമ്പി

Vice-President

എസ്.എസ്.താര

Vice-President

അസംഘടിതരായ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷന്‍ കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഒരു സംഘടന ആവശ്യമാണെന്നും, ആയതിനാല്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കണമെന്നുമുള്ള അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് 1955-ലെ 12-മത് തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്റരാക്കല്‍ ആക്ട് അനുസരിച്ച് 'കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍' തിരുവനന്തപുരം എന്നപേരില്‍ ഠ 1288 എന്ന നമ്പരായി 1999 ആഗസ്റ്റ് മാസം പതിനൊന്നാം തീയതി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു.

കൂടുതൽ വായിക്കുക

മാർഗ്ഗദീപം

ലഫ്റ്റനന്‍റ് കേണല്‍ പി.ആര്‍. ഗോദവര്‍മ്മരാജ (G V Raja)

(13 ഒക്ടോബര്‍ 1908 - 30 ഏപ്രില്‍ 1971)

കേരള സ്പോര്‍ട്സിന്‍റെ പിതാവും, ഇന്ത്യന്‍ കായിക വിനോദ സഞ്ചാര മേഖലയുടെ അഡ്മിനിസ്ട്രേറ്ററും, പൈലറ്റും, കായിക താരവും സംസ്ക്കൃതപണ്ഡിതനുമായിരുന്ന ലഫ്റ്റനന്‍റ് കേണല്‍ ജി.വി. രാജ തിരുമനസുകൊണ്ട് യുവാക്കളെ കായിക രംഗത്തേക്കു പ്രചോദിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും 1954-ല്‍ ട്രവന്‍കൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സ്ഥാപിക്കുകയും ചെയ്തു. 1954ല്‍ രൂപീകരിച്ച ട്രാവന്‍കൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ എന്നു നാമകരണം ചെയ്യപ്പെട്ടു. 1971-ല്‍ ഒരു വിമന അപകടത്തില്‍ മരണമടയുന്നതുവരെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റു സ്ഥാനം വഹിക്കുകയും, കായിക മേഖലയുടെ ഉന്നമനത്തിനായി സമാനതകളില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക